Saturday, March 13, 2010

പ്രവാചകനഗരിയില്‍ വിരിയുന്ന തണല്‍‌പ്പൂവുകള്‍


പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍

അല്‍-മദീന (സൗദി അറേബ്യ):
13 മാര്‍ച്ച് 2010 ശനി

പുണ്യപ്രവാചകന്‍ മുഹമ്മദ് മുസ്തഫാ സല്ല അല്ലാഹു അലൈഹിവ സല്ലം അന്തിയുറങ്ങുന്ന വിശുദ്ധ മണ്ണ് ഹജ്ജിനു ശേഷമുള്ള ചെറിയ ഇടവേള കഴിഞ്ഞ് വീണ്ടും ഭക്ത ജന സാഗരമായിത്തുടങ്ങിരിക്കുന്നു.
റബീഉല്‍ അവ്വല്‍ മാസത്തോടെ തുടക്കമിട്ട ഉം‌റ തീര്‍ത്ഥാടകരുടെ ആഗമനം ഈജിപ്ത്, സിറിയ, തുര്‍ക്കി, ഇന്തോനേഷ്യ,മലേഷ്യ,ഇന്ത്യ,പാക്കിസ്താന്‍, ബംഗ്ലാദേശ് തുടങ്ങി നിരവധി രാഷ്ട്രങ്ങളില്‍ നിന്നുള്ള മുസ്ലിം തീര്‍ത്ഥാടകരാല്‍ ഈ നഗരത്തിന്റെ ഒരോ തെരുവീഥികളും നിറഞ്ഞിരിക്കുന്നു.മക്കയില്‍ നിന്നും ഉം‌റ തീര്‍ത്ഥാടനം കഴിഞ്ഞാണു മിക്ക രാഷ്ട്രങ്ങളിലേയും ഗ്രൂപ്പുകള്‍ മദീനയില്‍ എത്തിച്ചേരുന്നത്.മക്കയിലെ ജനനിബിഡമായ അന്തരീക്ഷത്തില്‍ നിന്നും മദീനയുടെ ശാന്ത സുന്ദരമായ അന്തരീക്ഷത്തിലേക്കു കാലെടുത്തു വെക്കുന്ന ഓരോ തീര്‍ത്ഥാടകനും മദീന ഒരുക്കിയ പുതിയ സൗകര്യങ്ങളില്‍ അതിയായ സന്തോഷം പ്രകടിപ്പിക്കുന്നു.
അതില്‍ പ്രധാനമായും രണ്ട് വര്‍ഷങ്ങള്‍ക്കു മുന്‍പു സൗദി അറേബ്യയിലെ ഭരണാധികാരി അബ്ദുള്ള ഇബ്നു
അബ്ദുലസിസ് രാജാവ് തുടക്കമിട്ട മള്‍ട്ടി മില്യണ്‍ പ്രൊജെക്റ്റായ പരിശുദ്ധ മസ്ജിദ് നബവി (പ്രവാചക പള്ളി)
യുടെ മുറ്റത്ത് ഘടിപ്പിച്ച് കൊണ്ടിരിക്കുന്ന കുടകളുടെ നിര്‍മ്മാണമാണു.രണ്ടായിരത്തി ആറിലെ അബ്ദുള്ള രാജാവിന്റെ സന്ദര്‍ശന വേളയില്‍ പ്രഖ്യാപിച്ച 4.7 ബില്ലിയണ്‍ സൗദി റിയാലിന്റെ ഈ പ്രൊജെക്റ്റില്‍ മസ്ജിദ് നബവിയുടെ പടിഞ്ഞാറു ഭാഗം കൂടുതല്‍ വിസ്തൃതമാക്കുക,വെയിലില്‍ നിന്നും മഴയില്‍ നിന്നും തീര്‍ത്ഥാടകര്‍ക്കു സം‌രക്ഷണം നല്‍കുന്ന കുടകള്‍ പള്ളി മുറ്റത്ത് സ്ഥാപിക്കുക എന്നിവയായിരുന്നു പ്രധാനമായും ഉള്‍‌പ്പെടുത്തിയിരുന്നത്.പ്രധാനമായും സ്ത്രീകളുടെ ഭാഗമായി തിരിച്ചിരിക്കുന്ന പടിഞ്ഞാറു വശം പുതിയ ടോയിലെറ്റ്, കാര്‍പാര്‍ക്കിങ് ഉല്പ്പെടെയുള്ള പുതിയ സൗകര്യങ്ങള്‍ തീര്‍ച്ചയായും വര്‍ഷാ വര്‍ഷം വര്‍ധിച്ചു കൊണ്ടിരിക്കുന്ന തീര്‍ത്ഥാടകലക്ഷങ്ങള്‍ക്കു ആശ്വാസമേകുമെന്ന കാര്യത്തില്‍ സംശയമില്ല.

വര്‍ധിചു വരുന്ന ചൂടുകാലാവസ്ഥ, അപ്രതീക്ഷിതമായ മഴ, പൊടിക്കാറ്റ് തുടങ്ങിയവയില്‍ നിന്നും സം‌രക്ഷണം
നല്‍കുന്ന ആധുനിക യന്ത്രക്കുടകള്‍ കൗതുകവും സന്തോഷവും ജനിപ്പിച്ച് പള്ളിമുറ്റത്ത് വിരിഞ്ഞു നില്‍ക്കുന്നു.
2.7ബില്യണ്‍ റിയാലിന്റെ ഈ വംബന്‍ പ്രൊജെക്റ്റില്‍ 182 കുടകള്‍ക്ക് എടുത്ത് പറയാന്‍ ഒട്ടേറെപ്രത്യേകതകള്‍ ഉണ്ട്. 26 ഡയാമീറ്റെര്‍ വിസ്താരമുള്ള ഒരൊ കുടക്കീഴിലും800ഓളം തീര്‍ത്ഥാടകര്‍ക്കു നമസ്കാര സൗകര്യം ഒരുക്കും.കുടകളുടെ നിര്‍മ്മാണപ്രവര്‍ത്തനം പൂര്‍ത്തിയാവുന്നതോടെ 270,000 പേര്‍ക്കു കൂടി ഒരേ സമയം പ്രാര്‍ത്ഥനയില്‍ പങ്കു കൊള്ളാനാവും.തെഫ്ലോന്‍ കോട്ടിംങ്ങുള്ള ബെറ്റായാണ്‍ എന്ന ഫാബ്രിക്‍ മെറ്റീരിയല്‍ സില്‍ക്കിനേക്കാള്‍ ആറുമടങ്ങ് മികച്ചതും സ്റ്റീലിനേക്കാള്‍ കരുത്തുറ്റതുമാണു.ഏതു കാലാവസ്തയേയും പ്രതിരോധിക്കാന്‍ ശേഷിയുള്ള ഈ ഇലക്ട്രോണിക് തെഫ്ലോണ്‍ കുട മഴവെള്ളത്തെ കുടക്കുള്ളിലേക്ക് ഒഴുക്കി പിയാസ്സക്കടിയില്‍ പ്രത്യേകം തയ്യാറാക്കിയ ഡ്റെയിനേജ് പൈപ്പുകള്‍ വഴി പുറത്തേക്ക് ഒഴുക്കി മാറ്റുന്നതിനാല്‍ മര്‍ബിള്‍ പതിച്ച പള്ളി മുറ്റത്ത് മുന്‍‌കാലങ്ങളില്‍ സംഭവിച്ച കാലുവഴുതിവീണുള്ള അപകടങ്ങള്‍ ഒരു പരിധി വരെ തരണം ചെയ്യാന്‍ സാധിക്കും.പടിഞ്ഞാറുഭാഗത്തേക്കു കൂടി മുറ്റം വിശാലമാക്കുന്നതിന്റെ ഭാഗമായി പ്രസ്തുത ഭാഗത്ത് നിര്‍മാണപ്രവര്‍ത്തനം നടന്നു കൊണ്ടിരുന്ന സൂക്കുല്‍ ഹറം ( ഹറം ഷോപ്പിംങ് മാള്‍സ്) ഇപ്പോള്‍ പൊളിച്ചു മാറ്റാന്‍ തയ്യാറെടുക്കുന്നു.ഈ ഭാഗത്തേക്കു കൂടുതലായി വരുന്ന 20-25 കുടകള്‍ കൂടി സ്ഥാപിതമാവുന്നതൊടെ വെള്ളിയാഴ്ച്ചയിലെ ജും‌അ നമസ്കാരത്തിനും വന്‍ തിരക്കുള്ള ഹജ്ജ് ഉമ്രാ കാലങ്ങളിലും തീര്‍ത്ഥാടകര്‍ക്കതു വലിയ ആശ്വാസമാവുമെന്നതില്‍ തര്‍ക്കമില്ല.മദീനാ ഗവര്‍ണ്ണര്‍ അബ്ദുലസീസ് ബിന്‍ മാജിദ് അബ്ദുലസീസ് നേതൃത്വം കൊടുക്കുന്ന മസ്ജിദ് നബവിയുടെ പരിഷ്ക്കാരങ്ങളും മദീന മുഹമ്മദ് ബിന്‍ അബ്ദുലസീസ് വിമാനത്താവളത്തിന്റെ വിപുലീകരണം, 25 ബില്യണ്‍ റിയാലിന്റെ മെഗാ പ്രൊജെക്റ്റ് മദീന എകൊണോമിക് സിറ്റി (കെ.ഈ.സി)തുടങ്ങിയവ കൂടി പൂര്‍ത്തിയാവുന്നതോടെ മദീന വികസനത്തിന്റെ പാതയില്‍ ഒരു വന്‍ കുതിച്ചു ചാട്ടം തന്നെ നടത്തുമെന്നു ന്യായമായും ആശിക്കാം.

7 comments:

 1. ചിത്രങ്ങളും വിവരണവും നന്നായി.
  അഭിനന്ദനങ്ങൾ!

  ReplyDelete
 2. നൌഷാദ്.-ചിത്രങ്ങളും വിവരണങ്ങളും വളരെ നന്നായി.

  ReplyDelete
 3. ചിത്രങ്ങള്‍ കണ്ടപ്പോള്‍ മനസ്സ് കൊണ്ട് അവിടെ എത്തിപ്പോയി..
  ആശംസകള്‍..

  ReplyDelete